top of page

ഭൂകേന്ദ്രം തിരിഞ്ഞ് കറങ്ങുമോ?

(By ബി. മനോജ് ലാൽ)


ഭൂമിയുടെ കേന്ദ്രം ചലനം നിർത്തിയോ? അത് തിരിഞ്ഞ് ( antic -clokwise) കറങ്ങുന്നതിന് സാധ്യത കാണുന്നുവെന്ന് അടുത്ത കാലത്തെ പഠനങ്ങൾ പറയുന്നു.


ഭൂമിയുടെ ഉൾഭാഗത്തെ ഭൂവൽക്കം /പുറംതോട് (crust ), മാന്റിൽ (mantle), അകക്കാമ്പ് ( core ) എന്നിങ്ങനെ മൂന്നായി തരം തിരിച്ചിരിക്കുന്നു. ഭൂമിയുടെ ഉള്ളിലേക്ക് 3200 മൈൽ വരെയുള്ള കട്ടിയുള്ള ഭാഗമാണ് ഭൂവൽക്കം. മാൻറിൽ അർദ്ധ ദ്രാവകാവസ്ഥയിൽ മധ്യഭാഗത്തും അകക്കാമ്പ് ദ്രാവകാവസ്ഥയിൽ ഏറ്റവും ഉള്ളിലായും സ്ഥിതി ചെയ്യുന്നു. ഭൂമിയുടെ ഉത്ഭവം മുതൽ തന്നെ അകക്കാമ്പ് വ്യത്യസ്ത വേഗതയിലാണ് ചലിച്ചുകൊണ്ടിരിക്കുന്നത്. ഭൂവൽക്കം സൃഷ്ടിക്കുന്ന കാന്തിക മണ്ഡലവും മാന്റിലിന്റെ ഭൂഗുരുത്വവുമാണ് അകക്കാമ്പിന്റെ ചലനത്തിന് നിദാനം. അകക്കാമ്പിന്റെ പ്രത്യേകതകൾ മനസ്സിലാക്കാൻ 1960-ൽ ബെയ്‌ജിങ്‌ സർവ്വകലാശാല നടത്തിയ ഒരു പഠനത്തിൽ ,ഭൂകമ്പത്തിന്റെ ഫലമായുണ്ടാകുന്ന സീസ്മിക് തരംഗങ്ങൾ അകക്കാമ്പിന്റെ ഉൾഭാഗം വരെ പോകുന്നതായി കണ്ടെത്തി. 2009 തൊട്ടുള്ള സീസ്മിക് രംഗങ്ങളുടെ ഡാറ്റ റെക്കോർഡുകൾ പരിശോധിച്ചപ്പോൾ കടന്നു പോയ ഭൂകമ്പതരംഗങ്ങൾക്ക് ചെറിയ തോതിൽ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് അവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞു.

തത്ഫലമായി അകക്കാമ്പിന് (core) ന് ചലനശേഷി നഷ്ടപ്പെടുന്നുവെന്നാണ് മനസ്സിലായത്. വൈദ്യുതകാന്തിക തരംഗത്തിലും ഗുരുത്വാകർഷണത്തിലുമുള്ള ചെറിയ തോതിലുള്ള അസന്തുലിതാവസ്ഥ, അകക്കാമ്പിന്റെ വർത്തുളചലനത്തിന്റെ വേഗത കുറയ്ക്കാനോ ചലനഗതി നേരെ തിരിയാനോ കാരണമാകുമെന്നാണ് ശാസ്ത്ര നിഗമനം. ഏഴ് പതിറ്റാണ്ട് ചേരുമ്പോഴുള്ള ഒരു ചാക്രിക പ്രതിഭാസമായിട്ടാണ് അവർ ഇതിനെ വിലയിരുത്തുന്നത്. 2009-2010 ൽ കണ്ടെത്തിയ ഡാറ്റ അനുസരിച്ച് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന മാറ്റം 1970 -ൽ സംഭവിച്ചതാവണം. വർത്തുളചലനത്തിന്റെ വേഗത, വേഗതയുടെ മാറ്റം എന്നിവ ഇന്ന് ചർച്ചയ്ക്ക് വഴിതെളിക്കുന്നു. പ്രസ്തുത പഠനസംഘത്തിൽ അംഗമായിരുന്ന ആസ്ത്രേലിയൻ ദേശീയ യൂണിവേഴ്സിറ്റിയിലെ ജിയോഫിസിസിസ്റ്റ് യ ഹർവോജി ടാൽക്കിന്റെ അഭിപ്രായത്തിൽ അകക്കാമ്പിന് പൂർണമായി ചലനം നഷ്ടപ്പെടുന്നില്ല. അദ്ദേഹത്തിന്റെ തുടർ പഠനം കാണിക്കുന്നത്, പത്ത് വർഷം മുമ്പു മുതൽ അകക്കാമ്പിൽ ഉണ്ടായ മാറ്റം ഭൂമിയെന്ന ഗ്രഹത്തെ സമഗ്രമായി ബാധിച്ചിട്ടുണ്ടെന്നും അതിനു കാരണം വർത്തുള ചലന വേഗത ചെറിയ തോതിൽ വർദ്ധിച്ചിട്ടുള്ളതുമാണെന്നുമാണ്‌.

ഭൂമിയിലെ വിവിധ തലങ്ങൾ പരസ്പരം ഇടപെടുന്നതും, ഭൂമിക്കുള്ളിൽ മറ്റു പ്രക്രിയകൾ എങ്ങനെ നടക്കുന്നു എന്നതും അകക്കാമ്പിനെക്കുറിച്ചുള്ള പഠനത്തിലേക്ക് വെളിച്ചം വീശുന്നു. നമ്മുടെ ചവിട്ടടിയിൽ നിന്നും ആയിരക്കണക്കിന് കി.മീ. താഴെയുള്ള ഭൂമിയുടെ തലങ്ങളെക്കുറിച്ചുള്ള പഠനം ദുഷ്കരമാണ്. ഭൂമിയുടെ ആന്തര ഘടന പഠിക്കുന്നതിന് ശാസ്ത്രജ്ഞർ geophysical നിഗമനങ്ങളെയാണ് ആശയിക്കുന്നത്. ടാൽക്ക് അദ്ദേഹത്തിന്റെ പുസ്തകത്തിന്റെ ഒരദ്ധ്യായം മുഴുവൻ അകക്കാമ്പിന്റെ വിശേഷങ്ങൾക്ക് വേണ്ടി മാറ്റി വച്ചിരിക്കയാണ്. മുമ്പ് കരുതിയിരുന്നതുപോലെ എഴുപത് വർഷം കൂടുമ്പോഴുള്ള പ്രതിഭാസമല്ല ഇത്. 20- 30 വർഷങ്ങൾക്കിടയ്ക്ക് അകക്കാമ്പിന്റെ ചാക്രികമാറ്റം സാധ്യമാണെന്ന് ടാൽക്ക് തറപ്പിച്ച് പറയുന്നു. ചുരുക്കത്തിൽ, ഭൂകേന്ദ്രത്തെക്കുറിച്ചുള്ള പഠനങ്ങളും, കണ്ടെത്തലുകളും കൗതുകകരവും അമ്പരപ്പിക്കുന്നതുമാണ്. ആന്തര അകക്കാമ്പിന്റെ (inner core) ചലനം സങ്കീർണമാണ്. ഭൗമ ഗ്രഹത്തിന്റെ ആന്തരിക പ്രവർത്തനങ്ങളെക്കുറിച്ച് സിദ്ധാന്തങ്ങൾ ആവിഷ്കരിക്കുമ്പോഴും കണ്ടെത്തലുകൾ ശാസ്ത്രകാരൻമാർ വ്യാഖ്യാനിക്കുമ്പോഴും ജാഗ്രത പാലിക്കേണ്ടതുണ്ട്. ശാസ്ത്രവും അറിവും പുരോഗമിക്കുമ്പോഴും ഭൂമിയുടെ ആഴങ്ങളെക്കുറിച്ച് നാം ഇനിയും കൂടുതൽ കണ്ടെത്തേണ്ടതുണ്ട്.

സനൽ ഇടമറുക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. ചോദ്യങ്ങൾ അയക്കുന്നതിന് ചുവട്ടിലെ ബോക്സിൽ ക്ലിക്ക് ചെയ്യുക 

bottom of page