പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിൻ രചിച്ച വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ സന്പൂർണ മലയാള പരിഭാഷയാണ് ഈ പുസ്‌തകം. ജീവിവർഗങ്ങളുടെയും അവയുടെ ഏറ്റവും വികസിത രൂപമായ മനുഷ്യന്റെയും ഉത്ഭവത്തെക്കുറിച്ചുണ്ടായിരുന്ന മിഥ്യാധാരണകൾക്ക് തിരശീലയിട്ടുകൊണ്ട് ആധുനിക ജൈവശാസ്‌ത്രത്തിന് പുതിയ വഴിത്താരകൾ സൃഷ്‌ടിച്ച ക്ലാസിക് കൃതിയാണിത്.

വില ₹400.

പത്തൊൻപതാം ശതകംവരെ ജീവശാസ്‌ത്രകാരന്മാർ കണ്ടുപിടിച്ച കാര്യങ്ങളും സ്വന്തം ഗവേഷണങ്ങളിൽനിന്നു ലഭിച്ച വിവരങ്ങളും ഇതര ശാസ്‌ത്രശാഖകൾ കൈവരിച്ച വിജ്ഞാനത്തിന്റെ സഹായത്തോടെ വിശകലം ചെയ്ത് 1840-ൽ ഡാർവിൻ പൂർത്തിയാക്കിയ ഈ ഗ്രന്ഥം ആധുനിക ജീവശാസ്‌ത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലാണ്.

'ഉണ്ടാകട്ടെ' എന്ന് ദൈവം കല്പിച്ചപ്പോൾ പൊടുന്നനെ ഉണ്ടായതാണ് ജീവജാലങ്ങൾ എന്ന് വിശ്വസിച്ചിരുന്ന ലോകത്തിൽ വിശ്വാസങ്ങളുടെ അടിത്തറ ഇളക്കിയ ഈ പുസ്‌തകം കോളിളക്കമുണ്ടാക്കി. ആധുനിക പരിണാമശാസ്‍ത്രത്തിന് തുടക്കം കുറിച്ച 'ഒറിജിൻ ഓഫ് സ്‌പീഷിസി'ന്റെ സന്പൂർണ മലയാള പരിഭാഷ.

ചാൾസ് ഡാർവിന്റെ "ദ് ഒറിജിൻ ഒഫ് സ്‌പീഷിസ്" എന്ന പുസ്‌തകം ശാസ്‌ത്രത്തിന്റെയും ചിന്തയുടേയും രംഗത്ത് വൻ വിസ്‌ഫോടനമാണ് സൃഷ്ടിച്ചത്. കോടാനുകോടി വർഷങ്ങളിലൂടെ എങ്ങിനെയാണ് ജീവിവർഗങ്ങൾ പരിണാമത്തിലൂടെ രൂപപ്പെട്ടത് എന്ന് അദ്ദേഹം ശാസ്‌ത്രീയമായി വിശദീകരിച്ചു. ആധുനിക ജീവശാസ്‌ത്രത്തിന് അടിത്തറ ഏകിയ, മാനവചിന്തയുടെ വഴികൾ തിരിച്ചുവിട്ട, ആ പുസ്‌തകത്തിന്റെ ഒരു കോപ്പി നിങ്ങളുടെ വീട്ടിൽ നിർബന്ധമായും ഉണ്ടാവേണ്ടതാണ്.

ജീവിവർഗങ്ങളുടെ ഉത്ഭവം - ചാൾസ് ഡാർവിൻ - (മലയാള പരിഭാഷ)

ഇന്ത്യൻ എതീസ്റ്റ് പബ്ലിഷേഴ്‌സിന്റെ, READ THE ORIGINAL പരന്പരയിലെ ഒരു പുസ്‌തകം.

പരിഭാഷ: കെ.ആർ. ശിവരാമ പണിക്കർ.

ജനറൽ എഡിറ്റർ: സനൽ ഇടമറുക്.

പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിൻ രചിച്ച വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ സന്പൂർണ മലയാള പരിഭാഷയാണ് ഈ പുസ്‌തകം. ജീവിവർഗങ്ങളുടെയും അവയുടെ ഏറ്റവും വികസിത രൂപമായ മനുഷ്യന്റെയും ഉത്ഭവത്തെക്കുറിച്ചുണ്ടായിരുന്ന മിഥ്യാധാരണകൾക്ക് തിരശീലയിട്ടുകൊണ്ട് ആധുനിക ജൈവശാസ്‌ത്രത്തിന് പുതിയ വഴിത്താരകൾ സൃഷ്‌ടിച്ച ക്ലാസിക് കൃതിയാണിത്.

പത്തൊൻപതാം ശതകംവരെ ജീവശാസ്‌ത്രകാരന്മാർ കണ്ടുപിടിച്ച കാര്യങ്ങളും സ്വന്തം ഗവേഷണങ്ങളിൽനിന്നു ലഭിച്ച വിവരങ്ങളും ഇതര ശാസ്‌ത്രശാഖകൾ കൈവരിച്ച വിജ്ഞാനത്തിന്റെ സഹായത്തോടെ വിശകലം ചെയ്ത് 1840-ൽ ഡാർവിൻ പൂർത്തിയാക്കിയ ഈ ഗ്രന്ഥം ആധുനിക ജീവശാസ്‌ത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലാണ്.

'ഉണ്ടാകട്ടെ' എന്ന് ദൈവം കല്പിച്ചപ്പോൾ പൊടുന്നനെ ഉണ്ടായതാണ് ജീവജാലങ്ങൾ എന്ന് വിശ്വസിച്ചിരുന്ന ലോകത്തിൽ വിശ്വാസങ്ങളുടെ അടിത്തറ ഇളക്കിയ ഈ പുസ്‌തകം കോളിളക്കമുണ്ടാക്കി. ആധുനിക പരിണാമശാസ്‍ത്രത്തിന് തുടക്കം കുറിച്ച 'ഒറിജിൻ ഓഫ് സ്‌പീഷിസി'ന്റെ സന്പൂർണ മലയാള പരിഭാഷ.

ചാൾസ് ഡാർവിന്റെ "ദ് ഒറിജിൻ ഒഫ് സ്‌പീഷിസ്" എന്ന പുസ്‌തകം ശാസ്‌ത്രത്തിന്റെയും ചിന്തയുടേയും രംഗത്ത് വൻ വിസ്‌ഫോടനമാണ് സൃഷ്ടിച്ചത്. കോടാനുകോടി വർഷങ്ങളിലൂടെ എങ്ങിനെയാണ് ജീവിവർഗങ്ങൾ പരിണാമത്തിലൂടെ രൂപപ്പെട്ടത് എന്ന് അദ്ദേഹം ശാസ്‌ത്രീയമായി വിശദീകരിച്ചു. ആധുനിക ജീവശാസ്‌ത്രത്തിന് അടിത്തറ ഏകിയ, മാനവചിന്തയുടെ വഴികൾ തിരിച്ചുവിട്ട, ആ പുസ്‌തകത്തിന്റെ ഒരു കോപ്പി നിങ്ങളുടെ വീട്ടിൽ നിർബന്ധമായും ഉണ്ടാവേണ്ടതാണ്.

ഈ പുസ്‌തകത്തെക്കുറിച്ചുള്ള ഇടമറുകിന്റെയും സനൽ ഇടമറുകിന്റെയും പഠനങ്ങൾ ആമുഖമായും അനുബന്ധമായും കൊടുത്തിരിക്കുന്നു.

ജീവിവർഗങ്ങളുടെ ഉത്ഭവം - ചാൾസ് ഡാർവിൻ - മലയാള പരിഭാഷ (Print Book)

₹400.00Price