സ്വപ്‌നങ്ങളുടെ അപഗ്രഥനം (സിഗ്‌മണ്ട് ഫ്രോയ്‌ഡ്‌ - മലയാള പരിഭാഷ)

 

ആധുനിക മനഃശാസ്‌ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന സിഗ്‌മണ്ട് ഫ്രോയ്‌ഡ്‌ രചിച്ച വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ മലയാള പരിഭാഷ.

 

മനഃശാസ്ത്രത്തെ അന്ധവിശ്വാസങ്ങളിൽനിന്നും മിത്തുകളിൽനിന്നും വിമോചിപ്പിച്ച്, അതിന് ശാസ്‌ത്രീയ അടിത്തറ നൽകി സിഗ്‌മണ്ട് ഫ്രോയ്‌ഡ്‌.

 

ഓരോ സ്വപ്‌നത്തിനും അർത്ഥമുണ്ട്. അവ നമ്മുടെ മനസിന്റെ ഉള്ളറകളിലേക്കുള്ള താക്കോലാണ്. അത് കണ്ടുപിടിക്കേണ്ടത് എങ്ങിനെയെന്ന് ശാസ്‌ത്രീയ പരീക്ഷണങ്ങളിലൂടെയും കേസ് സ്റ്റഡികളിലൂടെയും സഞ്ചരിച്ച് ഫ്രോയ്‌ഡ്‌ വിശദീകരിക്കുന്നു.

 

ആഗ്രഹനിവൃത്തിക്കായുളള ഒരുദ്യമമാണ് സ്വപ്‌നമെന്ന് ഫ്രോയ്‌ഡ്‌ സിദ്ധാന്തിക്കുന്നു. സ്വപ്‌നത്തിന്റെ യാഥാർത്ഥ സ്രഷ്ടാവ് അബോധസ്ഥിതമായ അന്തശ്ചോദനയാണ്. എല്ലാ സ്വപ്‌നങ്ങളിലും വാസാനാനിഷ്ടമായ ആഗ്രഹങ്ങൾ പ്രകടിതമാവുകയും അവ സാഫല്യം നേടുകയും ചെയ്യുന്നു. മനോനിഷ്ഠ രാത്രിയില് യാഥാർഥ്യത്തിൽനിന്ന് മുറിഞ്ഞകലുന്നു. ഒരു മോഹദൃശ്യത്തിലെന്നപോലെ വാസ്‌തവികതാ പ്രതീതി സൃഷ്ടിക്കപ്പെടുകയും ആഗ്രഹസാഫല്യം സുസാധ്യമാവുകയും ചെയ്യുന്നു. ഗൂഢമായ സ്വപ്‌നചിന്തകൾ ഐന്ദ്രയബിംബങ്ങളായും (Sensory Image) ചാക്ഷുദൃശ്യങ്ങളായുമാണ് (Visual Scenes) വെളിപ്പെടുന്നത്.

 

സ്വപ്‌നങ്ങളെ വിശകലനം ചെയ്യേണ്ടതെങ്ങനെയെന്നും അവയെ അപഗ്രഥിച്ചു എന്തൊക്കെ മനസിലാക്കാമെന്നും ശാസ്‌ത്രീയമായി വിശദീകരിക്കുന്ന കൃതി.

 

652 പേജ്. വില ₹ 500.

സ്വപ്‌നങ്ങളുടെ അപഗ്രഥനം - സിഗ്‌മണ്ട് ഫ്രോയ്‌ഡ്‌ - മലയാള പരിഭാഷ (Print Book)

₹500.00Price