ഭഗവദ്‌ഗീത ഒരു വിമർശനപഠനം - ഇടമറുക്

 

നവ ഹിന്ദുമതത്തിന്റെയും ഹിന്ദുത്വത്തിന്റെയും മതഗ്രന്ഥമായി രൂപപ്പെട്ടു വരുന്ന ഭഗവദ് ഗീതയെക്കുറിച്ചുള്ള ഏറ്റവും മികച്ചതും ആധികാരികവുമായ പഠന ഗ്രന്ഥമാണ്, ഇടമറുകിന്റെ "ഭഗവദ് ഗീത: ഒരു വിമർശന പഠനം."  

 

ലളിതമായ ഭാഷയിൽ റഫറൻസുകളും കൃത്യമായ ഉദ്ധരണികളും കൊടുത്ത്, നിങ്ങൾക്ക് പ്രയോജനപ്പെടാവുന്ന വിധത്തിൽ തയ്യാറാക്കിയിരിക്കുന്ന പുസ്‌തകം.

ഹിന്ദുത്വത്തിന്റെ പ്രവർത്തന സിദ്ധാന്തവും യുദ്ധോത്സുകതയും തിരിച്ചറിയുവാൻ സഹായിക്കുന്ന കൃതി.

 

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട തത്വശാസ്‌ത്ര ഗ്രന്ഥമാണതെന്നും ഏതു പ്രയാസ ഘട്ടങ്ങളിലും മനുഷ്യന് ആശ്രയിക്കാവുന്ന ഒരു മഹത് ഗ്രന്ഥമാണതെന്നും ഗീതയെ പ്രകീർത്തിക്കുന്നവർ പറയാറുണ്ട്.

 

ബ്രാഹ്മണ മതത്തിന്റെ താത്വികവൽക്കരണം ലക്ഷ്യമാക്കി രൂപപ്പെടുത്തിയ ബൗദ്ധിക ആയുധം ആണ് ഭഗവദ് ഗീത എന്ന് ഈ പുസ്‌തകത്തിൽ ഇടമറുക് വ്യക്തമാക്കുന്നു.

 

ഭഗവദ്‌ഗീതയുടെ സന്ദേശവും അതിന്റെ സാമൂഹ്യ പശ്ചാത്തലവും വിവരിക്കുന്ന സമുജ്ജ്വലമായ പഠന ഗ്രന്ഥം. പണ്ഡിതോചിതവും ലളിതവുമായ അവതരണം.

ഭഗവദ് ഗീതയെക്കുറിച്ച് ലഭിക്കാവുന്ന ഏറ്റവും മികച്ചതും ആധികാരികവുമായ പഠനം.

ഭഗവദ്‌ഗീത ഒരു വിമർശനപഠനം - ഇടമറുക്

₹190.00Price
  • Books are normally despatched on the next working day.

    From the date of despatch, it could take 10 days to two weeks for the delivery in the Indian addresses. Due to the Covid-19 situation, there can be unexpected delays.

    Delivery can take three weeks to 5 weeks for addresses abroad.