സ്വന്തം മരണം തീരുമാനിക്കുന്നവർ
പീറ്റർ അഡ്‌മിറാൾ (1929 - 2013) എന്ന ഡച്ചുകാരനെ മറക്കാനാവില്ല. ലോകപ്രശസ്‌തനായിരുന്നു അദ്ദേഹം. ദയാവധ പ്രസ്ഥാനത്തിന്റെ നായകന്മാരിൽ ഒരാളും റാഷണലിസ്‌റ്റ് ഇന്റർനാഷണലിന്റെ ഓണററി അസോസിയേറ്റുമായിരുന്ന ഡോ. പീറ്റർ അഡ്‌മിറാൾ ഞാൻ പങ്കെടുത്ത ഒരു സാർവദേശീയ സമ്മേളനത്തിൽ പ്രസംഗകൻ ആയിരുന്നു. ദയാവധത്തിനു നിയമപരമായ അംഗീകാരം ലഭിക്കുന്നതിനു വേണ്ടി അദ്ദേഹം നടത്തിയ ശ്രമങ്ങളെ ആദരിച്ച് ആംസ്റ്റർഡാമിൽ വച്ച് നടന്ന ആ സമ്മേളനത്തിൽ അദ്ദേഹത്തിന് ഒരു അവാർഡും നൽകിയിരുന്നു.