top of page

ഋതുഭേദങ്ങൾ

  • Jan 25
  • 1 min read

ശശീന്ദ്രൻ പി.എം.



കാലം തെറ്റി,

ഋതുഭേദങ്ങൾ മാറി

മാനം ഇരുണ്ടു

മനവുമിരുട്ടായ്... 


കനം തൂങ്ങും കാർമേഘങ്ങൾ 

കാരുണ്യമറ്റൊരു പേമാരിയായ്...


ദിശ തെറ്റിയ ദേശാടനക്കിളികൾ  

ലക്ഷ്യമറ്റു പറക്കുമ്പോൾ 


നില തെറ്റിയ മർത്യചിന്തകൾ

പാഠം മറന്നു യാത്ര തുടരുന്നു


മതാന്ധ ജീർണ ഭാണ്ഡം പേറും

വിഷലിപ്ത ചിന്തയിൽ

കണ്ണിയറ്റ മർത്ഥ്യബന്ധങ്ങൾ 

വിളക്കിച്ചേർക്കാൻ

ഇനിയെത്ര കാതം കാത്തിരിക്കും?

Comments

Rated 0 out of 5 stars.
No ratings yet

Add a rating

സനൽ ഇടമറുക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. ചോദ്യങ്ങൾ അയക്കുന്നതിന് ചുവട്ടിലെ ബോക്സിൽ ക്ലിക്ക് ചെയ്യുക 

bottom of page