top of page

ഗണപതി ക്ഷേത്രത്തിലെ ഉത്സവത്തിന് KSRTC-യുടെ “ആന വണ്ടി”

  • Apr 26
  • 1 min read

ചന്ദനക്കുടയ്ക്കും, പള്ളിപ്പെരുന്നാളിനും, യുക്തിവാദി പരിപാടികൾക്കും KSRTC - ബസുകൾ വിട്ടു കൊടുക്കുമോ?


ബി. മനോജ് ലാൽ. 


KSRTC ബസിന്റെ ദുരുപയോഗം ഗണപതി ക്ഷേത്ര ഉത്സവത്തിന്
KSRTC ബസിന്റെ ദുരുപയോഗം ഗണപതി ക്ഷേത്ര ഉത്സവത്തിന്

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ഏപ്രിൽ 22-ന് KSRTC യുടെ വാഹനങ്ങൾ ആഘോഷത്തിൽ പങ്കെടുത്ത വാർത്ത കൗതുകത്തേക്കാൾ ഉൽക്കണ്ഠ ഉളവാക്കുന്നതാണ്.


കൊട്ടാരക്കര KSRTC ബസ്റ്റാൻഡിൽ ATO തേങ്ങ ഉടച്ച് ഔദ്യോഗികമായി ഈ പരിപാടി ഉദ്‌ഘാടനം ചെയ്യുകയുമുണ്ടായി. 


KSRTC എല്ലാ ജനങ്ങളുടേതുമാണ്. അത് ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ സ്വകാര്യ ആവശ്യത്തിന് ഔദ്യോഗികമായി ഉപയോഗിക്കുന്നത് ശരിയല്ല. ഗണപതി ക്ഷേത്രത്തിലെ ആഘോഷത്തിൽ KSRTC വാഹനങ്ങൾ പങ്കെടുത്തത് മതിയായ ഫീസ് നൽകിയിട്ടാണോ എന്ന് അറിയേണ്ടിയിരിക്കുന്നു.


അങ്ങനെ ഫീസടച്ചാൽ കിട്ടുമെങ്കിൽ ക്രിസ്ത്യാനികളുടേയും മുസ്ലീങ്ങളുടേയും, യുക്തിവാദികളുടേയും പരിപാടികൾക്കും  KSRTC വാഹനങ്ങൾ വിട്ടുതരേണ്ടതാണ്.


 ഒരു മതസ്ഥാപനത്തിന്റെ ആഘോഷത്തിനു വേണ്ടി മാത്രം ഔദ്യോഗികമായി വാഹനം വിട്ടുകൊടുക്കുന്നതും, കൊട്ടാരക്കര KSRTC ബസ് സ്റ്റാൻഡിൽ അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ തേങ്ങ ഉടച്ച് അത് ഉദ്ഘാടനം ചെയ്തതും തെറ്റു തന്നെയാണ്. KSRTC ജീവനക്കാർ തന്നെ കൊട്ടാരക്കര ATO തേങ്ങാ ഉടച്ച് KSRTC യുടെ ഗണപതി ക്ഷേതത്തിലെ ആഘോഷം ഔദ്യോഗികമായി ഉൽഘാടനം നടത്തിയതായി പ്രഖ്യാപിക്കുന്നുണ്ട്. ഈ സംഭവം കേരളത്തിലെ മതേതര സർക്കാരിന്റെ അറിവും സമ്മതത്തോടുംകൂടി നടപ്പിൽ വരുത്തിയതാണോ?


ഏത് മത ആഘോഷങ്ങൾക്കും ഫീസ് ഈടാക്കി KSRTC സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നതിൽ തെറ്റില്ല. ചന്ദനക്കുത്തിനും, പള്ളി പെരുന്നാളിനും, യുക്തിവാദികളുടെ പരിപാടികൾക്കും ഫീസ് ഈടാക്കി KSRTC സൗകര്യങ്ങൾ ചെയ്തു ക്കൊടുക്കുന്നതിൽ തെറ്റില്ല.


അല്ലാതെ ഒരു മതത്തിന്റെ ആഘോഷത്തിനു വേണ്ടി മാത്രം കോർപ്പറേഷനെ ദുരുപയോഗം ചെയ്തത് 

ഗൗരവമായി കാണേണ്ട വിഷയമാണ്. അത്തരം പ്രവൃത്തികൾ മതേതര സങ്കല്പങ്ങൾക്ക് എതിരാണ്. 


ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഇനിയെങ്കിലും സർക്കാരിന്റെ ഭാഗത്തു നിന്ന് ജാഗ്രതയോടെയുള്ള ഇടപെടൽ ഉണ്ടാകേണ്ടിയിരിക്കുന്നു

 
 
 

Comments


സനൽ ഇടമറുക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. ചോദ്യങ്ങൾ അയക്കുന്നതിന് ചുവട്ടിലെ ബോക്സിൽ ക്ലിക്ക് ചെയ്യുക 

bottom of page