top of page

ന്യൂ ഡെൽഹിയിലെ ഭൈരവ മന്ദിരം

  • Feb 16
  • 1 min read

ബി. മനോജ് ലാൽ.

 

ഭൈരവ വിഗ്രഹം 
ഭൈരവ വിഗ്രഹം 

കഴിഞ്ഞ വർഷം ഡൽഹിയിൽ പോയപ്പോൾ നഗര ഹൃദയത്തിലുള്ള ഭൈരവ മന്ദിറിൽ ഞാൻ സന്ദർശനം നടത്തിയിരുന്നു.


ശിവനാണ് ഭൈരവൻ. ഡെൽഹിയിലെ ഭൈരവ മന്ദിരത്തിലെ  പ്രസാദം മദ്യമാണ്. രാവിലെ മുതൽ ഭക്തർ നൽകുന്ന നാടൻ വാറ്റ് മുതൽ ഏററവും മുന്തിയ ഇനം വരെയുള്ള മദ്യം ഭക്തർ വന്ന് വിഗ്രഹത്തിൽ ഒഴിക്കുന്നു. ഇതെല്ലാം ഒരുമിച്ചൊരു പാത്രത്തിൽ ശേഖരിച്ച് ഭിക്ഷക്കാർ മുതൽ എല്ലാവർക്കും ഈ മദ്യക്കൂട്ട് (cocktail) വൈകിട്ട് ലഭിക്കും. ഭൈരവോ ഹര ഹര എന്ന് പറഞ്ഞ് ഉൻമത്തരായി അവർ അലറി വിളിക്കും. 


ആരാധനാലയത്തിന് വെളിയിലും ഉള്ളിലും എവിടെയും പട്ടികളാണ്. ശിവന്റെ/ ഭൈരവന്റെ കൂട്ടുകാരനാണ് ശ്വാനൻ എന്നാണ് വിശ്വാസം. പട്ടി വിസർജ്ജ്യം ചവിട്ടാതെ ക്ഷേത്രത്തിലൂടെയുള്ള യാത്ര ദുഷ്കരമാണ്. ഇത്രയും വൃത്തിയില്ലാത്തഒരു ആരാധനാലയം വേറെ കാണാൻ തരമില്ല. രാവിലെ ക്ഷേത്ര പ്രവേശനകവാടത്തിൽ മദ്യപിച്ച് പട്ടിയോടൊപ്പം (ശിവന്റെ ഭൂതഗണങ്ങൾ പട്ടിയുടെ രൂപത്തിൽ വരുന്നതായാണ് വിശ്വാസം).


ഭൈരവ ഭക്തരാണ് നാഗ സന്യാസിമാർ. ശ്മശാനത്തിൽ ഉറങ്ങി, ദഹിപ്പിക്കാൻ വച്ച പ മനുഷ്യ ശരീരത്തിലെ പച്ചമാംസം അവർ കഴിക്കുന്നു. ഒപ്പം മദ്യവും സേവിക്കും. കഞ്ചാവ് അരച്ച് പാലിൽ ചേർത്തു (ഭാംഗ്) കഴിച്ച്, കുടുംബ ബന്ധങ്ങൾ ഉപേക്ഷിച്ച്, അമ്മ-പെങ്ങൻമാരെ തിരിച്ചറിയാതെ അവരുമായി ശാരീരിക ബന്ധം നടത്തി ഭക്തിയുടെ ഉൻമത്തതയിൽ വിഹരിക്കുന്ന വിഭാഗമാണ് ഇക്കൂട്ടർ. ഇവരെല്ലാം സവർണ്ണ ഹിന്ദുവിഭാഗമാണെന്നതാണ് ശ്രദ്ധേയമായ കാര്യം. 

നെഹറുവിന്റെ കാലത്ത് ഇത്തരം വിശ്വാസ ധാരകളെ, ആചാരങ്ങളെ ഇല്ലായ്മ ചെയ്യാതെ, അവർക്ക് പ്രത്യേക സ്ഥലം അനുവദിച്ച് കൊടുക്കുകയാണ് ചെയ്തത്. പൊതുജനങ്ങളുമായി ഇടകലർന്ന് കഴിയാതെ അവർക്ക് അനുവദിച്ച സ്ഥലത്ത് അവരെ തങ്ങാൻ അനുവദിച്ചു. അത്തരം വിശ്വാസ ധാരകളും നിന്നോട്ടെ എന്ന കാഴ്ച്ചപ്പാടായിരുന്നു നെഹ്രുവിന് ഉണ്ടായിരുന്നത്.


ഭൈരവ ക്ഷേത്രം 
ഭൈരവ ക്ഷേത്രം 

യുക്തിവാദികളും, നിരീശ്വരവാദികളും അമ്മ-പെങ്ങൻമാരെ തിരിച്ചറിയാത്തവരാണെന്ന് ആക്ഷേപിക്കുന്നവർ ഹിന്ദുമതത്തിൽ  ഇങ്ങനെ ഒരു വിഭാഗം ഉണ്ടെന്ന കാര്യം സൗകര്യപൂർവ്വം മറക്കുകയാണ് ചെയ്യുന്നത്.


മഹാ കുംഭമേളയിൽ ഗംഗയിൽ ആദ്യം ഇറങ്ങാനുള്ള അവകാശം അഘോരി വിഭാഗങ്ങൾക്കാണുള്ളത്. അവരുടെ ഗംഗാസ്നാനം കഴിഞ്ഞേ സാധാരണ ഭക്തർ ഗംഗാസ്നാനം നടത്തുകയുള്ളൂ.


ബംഗാളിലെ തന്ത്ര വിശ്വാസത്തിന്റെ ഭാഗമായ ശക്തി (കാളി) യും, ശിവനും (ഭൈരവനും ) തമ്മിലുള്ള ശാരീരിക ബന്ധമാണ് അഘോരികൾ പിൻതുടരുന്നത്.


 മദ്യം, മാംസം, കുത്തഴിഞ്ഞ ലൈംഗികത(ഒരേ സമയം ഒന്നിലധികം പേരുമായിട്ടു പോലും ) ചുടലയിൽ ഉറക്കം, മനുഷ്യമാംസം ഭക്ഷിക്കൽ, ഭാംഗ് കഴിക്കൽ, വേണ്ടി വന്നാൽ മനുഷ്യമലം ഭക്ഷിക്കൽ (പ്രസാദമായി നൽകൽ) ഒക്കെ ഈ വിശ്വാസ ധാരയിലുള്ള സവർണ്ണ ഹിന്ദുവിന്റേതാണ്.


നാനാത്വത്തിൽ ഏകത്വവും, വൈവിധ്യവും എന്ന ആശയം ഇവ കൂടി ചേർന്നതാണ് എന്ന തിരിച്ചറിവാണ് നമുക്ക് വേണ്ടത്.

Comments


സനൽ ഇടമറുക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. ചോദ്യങ്ങൾ അയക്കുന്നതിന് ചുവട്ടിലെ ബോക്സിൽ ക്ലിക്ക് ചെയ്യുക 

bottom of page