© 2019  Indian Atheist Publishers

പ്രിയ സുഹൃത്തേ,

 

ഇൻഡ്യൻ എതീസ്റ്റ് പുബ്ലിഷേഴ്സിന്റെ പുസ്‌തകങ്ങൾക്കായി താങ്കൾ അയച്ച ഓർഡർ കൈപ്പറ്റിയ വിവരം അറിയിക്കുന്നു.  പുസ്‌തകങ്ങൾ വിപി പി ആയിട്ടാണ്  അയക്കുന്നത്. അടുത്ത രണ്ട് പ്രവൃത്തിദിവസങ്ങൾക്കുള്ളിൽ പുസ്‌തകം അയക്കും. താങ്കളുടെ വിലാസത്തിൽ എത്തിച്ചേരാൻ അഞ്ചു മുതൽ എട്ടു ദിവസം വരെ വേണ്ടി വന്നേക്കാം.

 

പുസ്‌തക പാക്കറ്റുമായി പോസ്റ്റുമാൻ വരികയോ അറിയിപ്പ് നൽകുകയോ ചെയ്യുന്പോൾ പുസ്‌തകത്തിന്റെ ഡിസ്‌കൗണ്ട് വില നൽകി വാങ്ങുമല്ലോ. 

സ്നേഹപൂർവം 

IAP പ്രവർത്തകർ 

എതീസ്റ്റ് ഇ-ബുക്ക് ക്ലബ് 

ഇൻഡ്യൻ എതീസ്റ്റ് പബ്ലിഷേഴ്സിന്റെ പ്രതിമാസ പുസ്‌തക പദ്ധതി ആയ എതീസ്റ്റ് ബുക്ക് ക്ലബ്ബ് വീണ്ടും പുതിയ രൂപത്തിൽ ആഗസ്റ്റ് മാസം മുതൽ ആരംഭിക്കുകയാണ് എന്ന വിവരം കൂടി ഇതോടൊപ്പം അറിയിക്കട്ടെ .

 

അർത്ഥപൂർണമായ പുസ്തകങ്ങളുടെ ദീർഘമായ ഒരു പാരന്പര്യം - അതാണ് ഇൻഡ്യൻ എതീസ്റ്റ് പബ്ലിഷേഴ്‌സും എതീസ്റ്റ് ബുക്ക് ക്ലബ്ബും.

പുതിയ പദ്ധതിയുടെ രൂപരേഖ

1) ഒരിക്കലും നഷ്ടപ്പെടുകയില്ലാത്ത, ജീവിതകാലം മുഴുവൻ ഉപയോഗിക്കാനാവുന്ന ഇ-പുസ്‌തകങ്ങൾ തലമുറകൾ കൈമാറാവുന്ന അമൂല്യമായ നിധി ആണ്.

2) എതീസ്റ്റ് ബുക്ക് ക്ലബ്ബിലൂടെ മാസം തോറും ശരാശരി ₹ 500 വില വരുന്ന ഇ-ബുക്കുകൾ പ്രസിദ്ധീകരിക്കുന്നു. ചില മാസങ്ങളിൽ ₹ 500 -ൽ കൂടുതൽ വിലയുള്ള പുസ്‌തകങ്ങളും ഉണ്ടാവാം. കംപ്യൂട്ടറിലും ഫോണിലും വായിക്കാവുന്ന ഈ ഇ-പുസ്‌തകങ്ങൾ ബുക്ക് ക്ലബ്ബ് അംഗങ്ങൾക്ക് സൗജന്യമായി ലഭിക്കും.

3) കൂടാതെ ഇന്ത്യൻ എതീസ്റ്റ് പബ്ലിഷേഴ്‌സിന്റെ സ്റ്റോക്കുള്ള ഏത് അച്ചടി പുസ്‌തകവും ബുക്ക് ക്ലബ്ബ് അംഗങ്ങൾക്ക് മുഖവിലയുടെ പകുതി വിലയ്‌ക്ക്‌ വാങ്ങാം.

4) സാങ്കേതിക ജ്ഞാനം ഇല്ലാത്തവർക്കും ലളിതമായി ഉപയോഗിക്കാവുന്ന സംവിധാനത്തോടെയാണ് ഇ-ബുക്കുകൾ തയ്യാറാവുന്നത്.

5) വാർഷിക അംഗത്വ ഫീസ് ₹ 2000. അംഗങ്ങൾക്ക് ഒരു വർഷം ആകെ ₹ 6000 വില വരുന്ന ഇ-ബുക്കുകൾ സൗജന്യമായി ലഭിക്കും.

6) ഏതു കംപ്യൂട്ടറിലും ഏതു ഫോണിലും എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ഇമെയിലിൽനിന്ന് വായിക്കാൻ വഴിയൊരുക്കുന്ന ആധുനിക സാങ്കേതിക വിദ്യ. നിങ്ങളുടെ ഫോണിലെയോ കംപ്യൂട്ടറിലെയോ വളരെക്കുറച്ചു സ്പേസ് മാത്രം ഉപയോഗിച്ച് എപ്പോൾ വേണമെങ്കിലും വായിക്കാവുന്ന വിധത്തിൽ നൂറുകണക്കിനു പുസ്‌തകങ്ങൾ സ്റ്റോർ ചെയ്യാൻ സൗകര്യമൊരുക്കുന്ന സംവിധാനമാണ് ഞങ്ങൾ തയ്യാറാക്കുന്നത്.

7) ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെയും വായിക്കാം. ഓരോ തവണയും ഫോണിലോ കംപ്യൂട്ടറിലോ ഇ-പുസ്‌തകം തുറക്കുന്പോൾ മാത്രമേ ഇന്റർനെറ്റ് കണക്‌ഷൻ ആവശ്യമുള്ളൂ. തുടർന്ന് ഓഫ്‌ലൈനിലും വായിക്കാം.

8) എൻക്രിപ്റ്റ് ചെയ്‌ത PDF ഫയലുകളായിട്ടാണ് ഇ-ബുക്കുകൾ തയ്യാറാവുന്നത്. സുരക്ഷിതത്വം നൽകുന്ന സംവിധാനം.

9) എന്തെങ്കിലും കാരണവശാൽ താങ്കൾക്ക് ലഭിച്ച പുസ്‌തകത്തിന്റെ ലിങ്ക് നഷ്ടപ്പെട്ടാൽ യാതൊരു ചാർജ്ജുമില്ലാതെ അത് വീണ്ടും അയച്ചു തരുന്നതാണ്.

10) IAP-യുടെ പ്രസിദ്ധമായ മുൻ പുസ്‌തകങ്ങളും നിരവധി പുതിയ ഗ്രന്ഥങ്ങളും ഇ-ബുക്കുകളായി ഈ പരന്പരയിൽ പ്രസിദ്ധീകരിക്കുന്നതാണ്.

11) ഇ-ബുക്ക് ക്ലബ്ബിന്റെ അംഗത്വ ഫീസിൽ എന്തെങ്കിലും വർദ്ധനവ് ഉണ്ടായാൽ നിലവിലുള്ള അംഗങ്ങൾക്ക് അടുത്ത ഒരു വർഷത്തേക്ക് ആ വർദ്ധനവ് ബാധകമാവില്ല.

12) എപ്പോൾ വേണമെങ്കിലും അംഗത്വം അവസാനിപ്പിക്കാൻ അംഗങ്ങൾക്ക് പൂർണ സ്വാതന്ത്ര്യം ഉണ്ട്.

13) എതീസ്റ്റ് ബുക്ക് ക്ലബ്ബിലെ ആയുഷ്‌ക്കാല അംഗങ്ങൾക്ക് അവരുടെ അംഗത്വം സൗജന്യമായി ഇ-ബുക്ക് ക്ലബ്ബിലെ അംഗത്വമായി മാറ്റാം. രണ്ടു വർഷത്തെ അംഗത്വം അവർക്ക് സൗജന്യമായി ലഭിക്കും.

14) അംഗത്വം എടുത്താലുടൻ (24 മണിക്കൂറിനകം) ഖുർ ആൻ ഒരു വിമർശന പഠനം (ഇടമറുക്), ഭഗവദ് ഗീത ഒരു വിമർശന പഠനം (ഇടമറുക്), വേദങ്ങൾ ഒരു വിമർശന പഠനം (സനൽ ഇടമറുക്), Bhagavad Gita - A Critical Study (English - Edamaruku) എന്നീ നാല് ഇ-പുസ്‌തകങ്ങൾ കിട്ടും.

15) ആഗസ്റ്റ് മാസത്തിൽ മൂന്നു പുസ്‌തകങ്ങൾ ആണ് പ്രസിദ്ധീകരിക്കുന്നത്. (1) യുക്തിവാദ രാഷ്‌ട്രം (ഇടമറുക്) - "യുക്തിവാദവും കമ്മ്യൂണിസവും ഇ.എം.എസ്സിന്റെ അവസരവാദവും" എന്ന പുസ്തകം ഈ പുസ്‌തകത്തിന്റെ അനുബന്ധമായും ചേർത്തിരിക്കുന്നു (2) ജ്യോതിശ്ശാസ്ത്രവും ജോത്സ്യവും - പി .സി. കടലുണ്ടി (3) പന്ത്രണ്ട് രാശികൾ - പി .സി. കടലുണ്ടി. ഓരോ പുസ്‌തകവും പ്രസിദ്ധീകരിച്ചാലുടൻ ഇമെയിൽ വഴി ഉടൻ അംഗങ്ങൾക്ക് അയച്ചുതരുന്നു.

16) ഇക്കൊല്ലം പ്രസിദ്ധീകരിക്കുന്ന പുസ്‌തകങ്ങളിൽ റിച്ചാർഡ് ഡോക്കിൻസിന്റെ "ദൈവ വിഭ്രാന്തി" (God Delusion -ന്റെ മലയാള പരിഭാഷ) ഉൾപ്പെടുന്നു. സർവദേശീയമായാമായി ശ്രദ്ധ നേടിയ നിരവധി പുതിയ പുസ്‌തകങ്ങളുടെ മലയാള പരിഭാഷയും തയ്യാറാവുന്നുണ്ട്.

എതീസ്റ്റ് ഇ-ബുക്ക് ക്ലബ്ബിൽ ചേരുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക. https://www.instamojo.com/IAP/--f56b0/

 

ഇ-ബുക്കുകളുടെ ലോകത്തേക്ക് സ്വാഗതം.

സ്നേഹപൂർവം 

IAP പ്രവർത്തകർ 

Indian Atheist Publishers