top of page

ഓർമ്മിക്കപ്പെടേണ്ട ചരിത്രം


ജോസഫ് ഇടമറുക് 1934 - 2006

1953 ൽ ക്രിസ്തു ഒരു മനുഷ്യൻ എന്ന പുസ്തകത്തിലൂടെ ആരംഭിച്ച ഇടമറുകിന്റെ പഠനങ്ങളും, പ്രവർത്തനങ്ങളും ഇന്ത്യയുടെ ചരിത്രത്തിന്റെ സ്വർണതാളുകളിൽ എഴുതിവയ്ക്കപെടേണ്ടതാണ്.

യുക്തിവാദത്തിന്റെ അഥവാ റാഷണലിസത്തിന്റെ വ്യക്തതയും, തിയറിയും സാധാരണജനങ്ങൾക്കും പ്രബുദ്ധരായ ബുദ്ധിജീവികൾക്കും ലളിതമായി വിവരിച്ചുകൊടുത്ത ഒരു പണ്ഡിതനായിരുന്നു ഇടമറുക്.

1934 സെപ്ടംബർ 7 ന് ഇടുക്കി ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഇടമറുക് ജനിച്ചത്. ആദ്യകാലത്ത് സൺഡേ സ്കൂൾ അദ്ധ്യാപകനും മതപ്രചാരകനും ആയിരുന്നു ഇടമറുക്. 1950-കളിൽ റവല്യൂഷണറി കമ്യൂണിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മറ്റി അംഗവും കേരളാസ്റ്റേറ്റ് സെക്രട്ടറിയും ആയിരുന്നു.

1953-ൽ ക്രിസ്തു ഒരു മനുഷ്യൻ എന്ന പുസ്തകം എഴുതിയതോടെ മഹറോൻ ചൊല്ലി സഭയിൽ നിന്നും പുറത്താക്കി. 54-ൽ സോളിയെ വിവാഹം ചെയ്തു. സോളി ഇടമറുക് പ്രസവത്തോടുത്തപ്പോൾ അവരെ ഇക്കാരണങളാൽ വീട്ടിൽ നിന്നും ഇറക്കി വിടുകയും, നിറവയറോടെ കിലോമീറ്ററുകൾ നടന്ന് പോവുകയും ചെയ്ത ശാരീരിക പീഡനങ്ങളും മാനസിക വ്യഥകളും ഒക്കെ ഇടമറുകിന്റെ "കൊടുങ്കാറ്റുയർത്തിയ കാലം" എന്ന കേരള സാഹിത്യ അക്കാഡമി അവാർഡ് നേടിയ ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. ആ പ്രസവത്തിലുണ്ടായ കുട്ടിയാണ് എഴുത്തുകാരനും യുക്തിവാദപ്രവർത്തകനും ആയ സനൽ ഇടമറുക്!

ഇടമറുക് "ഇസ്ക്രാ"( തീപ്പൊരി) യുക്തിവാദമാസിക തൊടുപുഴയിൽ നിന്നും ആരംഭിച്ചു. വിളംബരം, തേരാളി, യുക്തി എന്നി മാസികകളുടെയും പ്രവർത്തകനായിരുന്നു.

പിന്നീട് സിനിമാ മാസിക, മലയാള മനോരമ, മനോരമ ഇയർബുക്ക് (12 വർഷത്തോളം), മനോരാജ്യം, കേരളധ്വനി ,കേരള ഭൂക്ഷണം, എറൗണ്ട് ഇന്ത്യ, കേരളശബ്ദം എന്നീ സ്ഥാപനങളിൽ ലേഖകനായും, പത്രാധിപരായും പ്രവർത്തിച്ചിരുന്നു.കേരളശബ്ദത്തിന്റെ ഡൽഹി ബ്യൂറോ ചീഫ് ആയിരുന്നു അദ്ദേഹം. മലയാള ഭാക്ഷയിലെ ആദ്യ ഗസറ്റിയർ ആരംഭിച്ചതും അദ്ദേഹമാണ്. പല മത തീവ്രവാദ കലാപങ്ങളും മുൻകൂട്ടി കണ്ടറിഞ്ഞ് എഴുതി മുന്നറിയിപ്പ് അദ്ദേഹം നൽകിയിട്ടുണ്ട്. പഞ്ചാബിലെ വിഘടനവാദത്തിന്റെ തുടക്കത്തിൽത്തന്നെ കലാപസാധ്യതകളെക്കുറിച്ച് അദ്ദേഹം നേരത്തെ തന്നെ എഴുതിയിരുന്നു.

ഇടമറുക് 1956 ൽ കേരള യുക്തിവാദി സംഘം രൂപികരിച്ചു , മിശ്രവിവാഹസംഘം വൈസ് പ്രസിഡന്റ്, യുക്തിവാദസംഘത്തിന്റെ പ്രസിഡന്റ് , ജനറൽ സെക്രട്ടറി ഒക്കെ ആയും ദീർഘകാലം സേവനമനുഷ്ഠിച്ചു. 1970 ൽ കൃതൃമമായി ചമച്ച ഒരു നക്സൽ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടു. മതത്തിനും ഭരണകൂട ഫാസിസത്തിനും എതിരെ പറയുന്നവരെ ജയിലിൽ അടക്കാൻ നക്സലിസം എന്ന പേര് ചാർത്തികൊടുക്കുന്നത് അന്നും ഉണ്ടായിരുന്നു. അടിയന്തിരക്കാലത്തും മതവിമർശനത്തിന്റെയും ആചാരത്തിനെതിരായി പറയുന്നതിന്റെയും പകയിൽ മതസ്പർദ്ധ വളർത്തുന്നു എന്ന് പറഞ്ഞ് ജയിലടക്കപ്പെട്ടു.

ജയിലിൽ ഇതിന്റെ പേരിൽ തൂക്കൽ, ഉരുട്ടൽ, തീ കത്തിച്ച് പാദത്തിൽ അടിക്കൽ എന്നിങനെ നിരവധി പീഡനങ്ങൾ അദ്ദേഹം ഏറ്റുവാങ്ങി. ക്രിസ്തീയ പുരോഹിതന്മാരുടെ നിർദ്ദേശപ്രകാരം പാദസേവകരായ പോലീസുകാരുടെ മേൽനോട്ടത്തിലാണ് അദ്ദേഹം ഇൗ ലോക്കപ്പ് പീഡനങൾ ഏറ്റുവാങ്ങിയത് " പോലീസ് കസ്റ്റഡിയിൽ 58 മണിക്കൂർ", "അടിയന്തിരാവസ്ഥയിൽ എന്റെ ജയിൽ വാസം" എന്ന രണ്ട് പുസ്തകങ്ങളിൽ അദ്ദേഹം വിവരിച്ച് എഴുതിയിട്ടുണ്ട്.

ഇടമറുക് 1977-ൽ ഡൽഹിയിലേക്ക് താമസം മാറി. ഇടമറുകിന്റെ നൂറിൽ പരം ഗ്രന്ഥങൾ വിവിധ ഇന്ത്യൻ ഭാക്ഷകളിലേക്കും, യുറോപ്യൻ രാജ്യങ്ങളിലേക്കും വിവർത്തനം ചെയ്തു പോയിട്ടുണ്ട്. അക്കാലത്ത് ഒരു വർഷം ഏറ്റവും കൂടുതൽ വിറ്റ് പോയ മലയാള പുസ്തകങളുടെ കണക്കെടുത്താൽ "ക്രിസ്തുവും ക്രിഷ്ണനും ജീവിച്ചിരുന്നില്ല " എന്ന പുസ്തകം ഒന്നാം സ്ഥാനത്തും, " ഖുർ ആൻ ഒരു വിമർശന പഠനം " രണ്ടാം സ്ഥാനത്തുമായിരുന്നു. ഇടമറുക് മാസികകളിലും, പത്രങളിലും എഴുതിയ ആയിരക്കണക്കിന് ലേഖനങ്ങൾ സമാഹരിക്കപ്പെട്ടില്ല. പല കയ്യെഴുത്ത് പ്രതികളും അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് പോലീസുകാർ കത്തിച്ച് കളഞു. പത്രത്തിലും മാസികകളിലും ചിതറിക്കിടന്നിരുന്ന ആയിരക്കണക്കിന് ലേഖനങൾ നഷ്ടപ്പെട്ടു പോയിരുന്നു. ഐഎപി പ്രസിദ്ധികരണങൾ പലതും പ്രസിദ്ധികരിച്ചതോടെയാണ്, യുക്തിവാദത്തിന്റെ സുവർണകാലഘട്ടം കേരളത്തിൽ പുനർജനിച്ചത് എന്ന് പറഞാൽ തെറ്റുണ്ടാവുകയില്ല . ഇന്നു പോലും മതത്തിനെതിരായ കാര്യങ്ങൾ പ്രചരിക്കുന്നതു പോലും തടയപ്പെടുമ്പോൾ ആണ്, അക്കാലത്ത് മലയാള മനോരമയും, മംഗളവും തുടങ്ങിയ പൈങ്കളി സാഹിത്യ വീക്ക്ലികൾ ഒക്കെ തൂങ്ങി കിടക്കുന്ന ഗ്രാമങ്ങളിലെ പെട്ടികടകളിൽ യുക്തിവാദ മാസികയായ തേരാളിയും തൂങ്ങി കിടന്നിരുന്നത് എന്ന് അറിയുബോഴാണ് ആ സുവർണ്ണ കാലഘട്ടത്തിന്റെ പ്രാധാന്യം മനസിലാവുന്നത്.


ഇടമറുകിന്റെ പ്രധാനപ്പെട്ട ചില കൃതികൾ:

ക്രിസ്തു ഒരു മനുഷ്യൻ (1953 ) പ്രച്ഛന്ന ഘാതകൻ തകർന്ന മഴവില്ല് അഗ്നി പരീക്ഷണം പട്ടും മോതിരവും കുട്ടികളുടെ ഹിയാവതാ കേരളത്തിലെ എഴുത്തുകാർ കേരള ചരിത്ര വിഹാരം പുതുമലരുകൾ എം.സി എന്ന മനുഷ്യൻ പണ്ഡിതന്മാരും കവികളും കേരളത്തിലെ ചില രാജവംശങൾ കേരളത്തിലെ ഹൈന്ദവ ക്ഷേത്രങൾ കേരളത്തിലെ ക്രൈസ്തവ ദേവാലയങൾ പരശുരാമ കേരളം കേരളത്തിൽ വന്ന ആദ്യത്തെ വിദേശികൾ ഫ്രാൻസിസ് സേവ്യർ ഡോക്ടർ ഗുണ്ടർട്ട് വലിയ കപ്പിത്താൻ കേരളോൽപത്തി കേരളപ്പഴമ പുഷ്പകുമാരി മരിച്ചവർ മരിച്ചവരെ അടക്കട്ടെ സംസാരിക്കുന്ന കുതിര നിരണം ഗ്രന്ഥ വരി അന്ധവിശ്വാസങ്ങൾ യുക്തിവാദം യുക്തിവാദം എന്ത്, എന്തിന്, എങിനെ യുക്തിവാദ രാഷ്ട്രം ബാബറി മസ്ജിത് രാമജന്മഭൂമി തർക്കം നോട്രഡാമസിന്റെ പ്രവചനങൾ ദൈവം മിഥ്യ ഋഷീശ്വരന്മാരും ആശ്രമങളും ആഫ്രക്കൻ യാത്ര ഒരു ആമുഖം തായ്ലന്റിലൂടെ ഒരു യാത്ര സാഹിത്യപഴമ കേരള സംസ്കാരം ബൈബിൾ വിഡ്ഡികളുടെ മതഗ്രന്ഥം പോലീസ് കസ്ററഡിയിൽ 58 മണിക്കൂർ സ്ഥലപുരാണങൾ സെന്റ് തോമസ് കേരളത്തിൽ വന്നിട്ടില്ല ക്രിസ്തുവിന്റെ കുരിശുമരണം ഒരു കെട്ടുകഥ നിരീശ്വരനായ നാരായണഗുരു ബൈബിളിന്റെ വിശുദ്ധി ചോദ്യം ചെയ്യപ്പെടുന്നു സായിബാബാ എന്ന തട്ടിപ്പുകാരൻ ആനമറുത വലിയവരുടെ വലിയ രഹസ്യങൾ കുറ്റവാളികളുടെ കൂടെ ഒൻപതു മാസം ഘാതകവധം യാക്കോബ് രാമവർമ്മയുടെ ആത്മകഥ കോവൂരിന്റെ തിരഞ്ഞെടുത്ത കൃതികൾ ദക്ഷണാഫ്രിക്കൻ രാജ്യങൾ മധ്യാഫ്രിക്കൻ രാജ്യങൾ ഉഗാണ്ട ആഫ്രിക്കയുടെ പൊട്ടിയ മുത്ത് നരകം ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറ ഉത്തരാഫ്രിക്കൻ രാജ്യങൾ ഇന്ത്യാ ഗസറ്റിയർ കോളിളക്കം സൃഷ്ടിച്ച ക്രിമിനൽ കേസ്സുകൾ അടിയന്തിരാവസ്ഥയിൽ എന്റെ ജയിൽ വാസം ക്രിസ്തുവും ക്രിഷ്ണനും ജീവിച്ചിരുന്നില്ല ഇസ്ളാം മതത്തിലെ ജാതി സബ്രദായം കോവൂരിന്റെ ഡയറി ക്ളിയോപാട്രയും മറ്റ് എട്ട് സ്ത്രീകളും ഖുർ ആൻ ഒരു വിമർശന പഠനം യുക്തിയുഗം ഇന്ദ്രിയാതീത ജ്ഞാനവും, പാരാസൈക്കോളജിയും യുക്തിവാദം (4 ഭാഗങൾ) ഇന്ത്യയുടെ ആയിരം മുഖങ്ങൾ കോവൂരിന്റെ സമ്പൂർണ കൃതികൾ ശരി അത്തും മനുഷ്യാവകാശങളും ശബരിമലയും മകരവിളക്കും പരുന്ത് പറക്കലും യുക്തിവാദവും കമ്യൂണിസവും നിസംഗൻ യുക്തിവാദി എംസി ജോസഫ് സിഖ്മതം താന്ത്രിക മതം ഗ്രീക്ക് മതങൾ ഈജിപ്ഷ്യൻ മതങൾ മെസപ്പൊത്തേമിയൻ മതങൾ നാരായണഗുരു എന്തുകൊണ്ട് മുഖ്യമന്ത്രി ആയില്ല ക്രിസ്തുമതം യഹൂദമതം സരതുഷ്ട്രമതം കൺഫ്യൂഷൻ മതം ബ്രാഹ്മണമതം നവീന ബ്രാഹ്മണമതം ശൈവമതം ശാക്തമതം ജൈനമതം ആജീവികമതം കെൽടിക് മതം പ്രാചീന ബുദ്ധമതം മധ്യകാല ബുദ്ധമതം നവീന ബുദ്ധമതം ചുവന്ന തെരുവുകൾ ചുവന്നത് എങ്ങിനെ ഭഗവത് ഗീത ഒരു വിമർശന പഠനം ഉപനിഷത്തുകൾ ഒരു വിമർശന പഠനം (4 വാല്യം) ആനന്ദാ കൾട്ടിന്റെ പതനം ഇരുട്ടിന്റെ ഇതിഹാസം ഇന്ത്യാ ചരിത്രം ഡൽഹിയിലെ ചരിത്രാവശിഷ്ടങ്ങളിലൂടെ ഇന്ത്യയിലെ വർഗീയ കലാപങ്ങൾ ഇവർ മത നിഷേധികൾ ബാബിലോണിയൻ മതങ്ങൾ യുക്തിവാദം ചോദ്യങ്ങളും ഉത്തരങ്ങളും (6 ഭാഗങ്ങൾ) അഹമ്മദീയ മതം കൊടുങ്കാറ്റുയർത്തിയ കാലം

വിട്ടുപോയവ ഒരുപാടുണ്ട്. അദ്ദേഹത്തിന്റെ ലേഖനങ്ങളുടെ ലിസ്റ്റ് എടുത്ത് എഴുതിയാൽ അതു തന്നെ പുസ്‌തകങ്ങളായി എഴുതേണ്ടി വരും. ഇടമറുകിന്റെ പുസ്‌തകങ്ങൾ പരിശോധിച്ചാൽ അദ്ദേഹം കൈവയ്ക്കാത്ത മേഖലകൾ കുറവാണ്. സിനിമ, യാത്രാവിവരണം, കേരള ചരിത്രം, ഇന്ത്യാചരിത്രം, ലോകചരിത്രം, വർഗീയ കലാപങൾ, ലോകമതങ്ങൾ, യുക്തിവാദം, പത്രപ്രവർത്തനം, മാസികകൾ, പശ്ച്ചാത്തലങ്ങൾ - തുടങ്ങി ഭൂത-വർത്തമാന-ഭാവി കാലങ്ങളിലേക്കുളള സകലയിടങ്ങളിലും അദ്ദേഹം വസ്തുനിഷ്ഠമായി സഞ്ചരിച്ചിട്ടുണ്ട്.

ഇടമറുകിന്റെ പുസ്‌തകങ്ങൾ വിലമതിക്കുന്നതിന്റെ പ്രധാനകാരണം, ഏതൊരു പുസ്‌തകമാവട്ടെ, അതെഴുതുമ്പോൾ റഫർ ചെയ്ത, ബന്ധപ്പെട്ട എല്ലാ ചരിത്രകാരന്മാരുടെയും പുസ്തകം, താളുകൾ, തെളിവുകൾ എല്ലാം അനുബന്ധമായി ബന്ധപ്പെടുത്തുകയും അത് പ്രസ്താവിക്കുകയും ചെയ്യുന്നു എന്നതാണ്. കൂടെ തന്റെ ഉത്തമ ബോധ്യത്തിൽ സത്യമെന്ന് കരുതുന്നവയാണ് എഴുതുന്നതെന്നും, തെറ്റുകൾ കണ്ടാൽ അതറിയിക്കണമെന്നും അതാതു പുസ്‌തകങ്ങളിൽ ചേർത്തും വച്ചിരുന്നു.

തനിക്ക് ബോധ്യമുളള കാര്യങ്ങളുടെ പേരിൽ എത്ര കൊടിയ മർദ്ദനങ്ങൾ ഏറ്റാലും അതിൽ ഉറച്ച് നിൽക്കുക എന്ന സത്യസന്ധതയും ഇടമറുക് പ്രകടിപ്പിച്ചിരുന്നു. ഇത്രയും മതങ്ങളെകുറിച്ച് പുസ്തകങ്ങൾ എഴുതിയ മറ്റാരെങ്കിലും ഉണ്ടോ എന്ന് സംശയമാണ് !!


ജൂൺ 29 അദ്ദേഹത്തിന്റെ ചരമ വാർഷികം ആയിയിരുന്നു !!

സനൽ ഇടമറുക് നിങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. ചോദ്യങ്ങൾ അയക്കുന്നതിന് ചുവട്ടിലെ ബോക്സിൽ ക്ലിക്ക് ചെയ്യുക 

bottom of page