ദാരിദ്ര്യത്തിന്റെ "സൗന്ദര്യം" വില്പനക്ക്
ജാർഖണ്ഡിലെ മിഷനറീസ് ഓഫ് ചാരിറ്റി കേന്ദ്രം കുഞ്ഞുങ്ങളെ അനധികൃതമായി വിറ്റ വിവരം പലരേയും അന്പരപ്പിച്ചത് മദർ തെരേസയെക്കുറിച്ചും അവർ സ്ഥാപിച്ച സ്ഥാപനത്തെക്കുറിച്ചും പ്രചാരത്തിലുള്ള നിറം പിടിപ്പിച്ച കഥകൾ അവരുടെ മനസ്സിൽ തങ്ങി നിൽക്കുന്നതുകൊണ്ടാണ്. അനാഥ കുഞ്ഞുങ്ങളെ വിട്ടതിന് അറസ്റ്റു ചെയ്യപ്പെട്ട മിഷനറീസ് ഓഫ് ചാരിറ്റി കേന്ദ്രത്തിലെ സിസ്റ്റർ കോൻസാലിയോ കുറ്റസമ്മതം നടത്തുന്