© 2019  Indian Atheist Publishers

കഴിഞ്ഞ നിരവധി വർഷങ്ങളായി കിട്ടാനില്ലായിരുന്ന പുസ്‌തകത്തിന്റെ പുതിയ പതിപ്പ്.

 

പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവായ ചാൾസ് ഡാർവിൻ രചിച്ച വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ സന്പൂർണ മലയാള പരിഭാഷയാണ് ഈ പുസ്‌തകം. ജീവിവർഗങ്ങളുടെയും അവയുടെ ഏറ്റവും വികസിത രൂപമായ മനുഷ്യന്റെയും ഉത്ഭവത്തെക്കുറിച്ചുണ്ടായിരുന്ന മിഥ്യാധാരണകൾക്ക് തിരശീലയിട്ടുകൊണ്ട് ആധുനിക ജൈവശാസ്‌ത്രത്തിന് പുതിയ വഴിത്താരകൾ സൃഷ്‌ടിച്ച ക്ലാസിക് കൃതിയാണിത്. 

 

പത്തൊൻപതാം ശതകംവരെ ജീവശാസ്‌ത്രകാരന്മാർ കണ്ടുപിടിച്ച കാര്യങ്ങളും സ്വന്തം ഗവേഷണങ്ങളിൽനിന്നു ലഭിച്ച വിവരങ്ങളും ഇതര ശാസ്‌ത്രശാഖകൾ കൈവരിച്ച വിജ്ഞാനത്തിന്റെ സഹായത്തോടെ വിശകലം ചെയ്ത് 1840-ൽ  ഡാർവിൻ പൂർത്തിയാക്കിയ ഈ ഗ്രന്ഥം ആധുനിക ജീവശാസ്‌ത്രത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാഴികക്കല്ലാണ്.
 

'ഉണ്ടാകട്ടെ' എന്ന് ദൈവം കല്പിച്ചപ്പോൾ പൊടുന്നനെ ഉണ്ടായതാണ് ജീവജാലങ്ങൾ എന്ന് വിശ്വസിച്ചിരുന്ന ലോകത്തിൽ വിശ്വാസങ്ങളുടെ അടിത്തറ ഇളക്കിയ ഈ പുസ്‌തകം കോളിളക്കമുണ്ടാക്കി. ആധുനിക പരിണാമശാസ്‍ത്രത്തിന് തുടക്കം കുറിച്ച 'ഒറിജിൻ ഓഫ് സ്‌പീഷിസി'ന്റെ സന്പൂർണ മലയാള പരിഭാഷ.

 

ചാൾസ് ഡാർവിന്റെ "ദ് ഒറിജിൻ ഒഫ് സ്‌പീഷിസ്" എന്ന പുസ്‌തകം ശാസ്‌ത്രത്തിന്റെയും ചിന്തയുടേയും രംഗത്ത് വൻ വിസ്‌ഫോടനമാണ് സൃഷ്ടിച്ചത്. കോടാനുകോടി വർഷങ്ങളിലൂടെ എങ്ങിനെയാണ് ജീവിവർഗങ്ങൾ പരിണാമത്തിലൂടെ രൂപപ്പെട്ടത് എന്ന് അദ്ദേഹം ശാസ്‌ത്രീയമായി വിശദീകരിച്ചു. ആധുനിക ജീവശാസ്‌ത്രത്തിന് അടിത്തറ ഏകിയ, മാനവചിന്തയുടെ വഴികൾ തിരിച്ചുവിട്ട, ആ പുസ്‌തകത്തിന്റെ  ഒരു കോപ്പി  നിങ്ങളുടെ വീട്ടിൽ നിർബന്ധമായും ഉണ്ടാവേണ്ടതാണ്.

 

ഡാർവിന്റെ "ജീവിവർഗങ്ങളുടെ ഉത്ഭവം" എന്ന പുസ്‌തകത്തെപ്പറ്റി പല പഠനങ്ങളും വന്നിട്ടുണ്ടെങ്കിലും ആദ്യമായി ഈ പുസ്‌തകം ഒരു ഇൻഡ്യൻ ഭാഷയിൽ വിവർത്തനം ചെയ്‌തു പ്രസിദ്ധീകരിച്ചത് IAP ആണ്. 

 

കേരളത്തിൽ സ്വതന്ത്രചിന്തയുടെ കൊടുങ്കാറ്റ് അഴിച്ചുവിട്ട, ബൗദ്ധിക വിപ്ലവത്തിന് തിരി കൊളുത്തിയ,  IAP-യുടെ, ഇന്ത്യൻ എതീസ്റ്റ് പബ്ലിഷേഴ്‌സിന്റെ, READ THE ORIGINAL പരന്പരയിലെ ഒരു പുസ്‌തകം. പരിഭാഷ: കെ.ആർ. ശിവരാമ പണിക്കർ. ജനറൽ എഡിറ്റർ: സനൽ ഇടമറുക്. ഈ പുസ്‌തകത്തെക്കുറിച്ചുള്ള ഇടമറുകിന്റെയും സനൽ ഇടമറുകിന്റെയും പഠനങ്ങളും ആമുഖമായും അനുബന്ധമായും കൊടുത്തിരിക്കുന്നു.  

Print Book: ജീവിവർഗങ്ങളുടെ ഉത്ഭവം (ചാൾസ് ഡാർവിൻ)

SKU: DARWIN
€40.00 Regular Price
€34.00Sale Price
 • ഇന്ത്യയിൽ ഈ പുസ്‌തകം തപാലിൽ വാങ്ങുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://www.instamojo.com/IAP/500-4ef4c/

   

  പുസ്‌തകം Cash on Delivery ആയി ഇന്ത്യയിൽ കിട്ടുവാൻ +91-9711188940 എന്ന മൊബൈൽ നന്പറിലേക്ക് DARWIN എന്നുമാത്രം ഒരു SMS (അല്ലെങ്കിൽ WhatsApp സന്ദേശം) അയക്കുക. ഒപ്പം ഇൻഡ്യയിലെ മൊബൈൽ നന്പറും വിലാസവും ടൈപ്പ് ചെയ്യുക.പ്രവൃത്തിദിവസങ്ങളിൽ (10:00 AM - 4:30 PM) ഈ മൊബൈൽ നന്പറിൽ ഫോൺ ചെയ്‌തും പുസ്‌തകം ആവശ്യപ്പെടാം.

   

  Cash on Delivery ആയി പുസ്‌തകം വാങ്ങാൻ ബുദ്ധിമുട്ട് ഉള്ളവർക്ക് ഞങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കു പണം ട്രാൻസ്‌ഫർ ചെയ്‌തും പുസ്‌തകം വാങ്ങാം. ആവശ്യമുള്ളവർക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അയച്ചുതരുന്നതാണ്.

   

  Books sold in EU and rest of the world by Rationalist International:

  For buying your copy, click the ADD TO CART button and make payment online. Copies will be delivered by Air Mail.

   

  Price outside India: € 40. After reducing the 15 % discount offered now, the price will be € 34 or equivalent in your currency. International price includes free standard air mail delivery charges. 

   

  EU buyers will be charged additional 10 % VAT.