© 2019  Indian Atheist Publishers

കംപ്യൂട്ടറിലും സ്‍മാർട്ട് ഫോണിലും വായിക്കാവുന്ന ഇ-ബുക്ക്. നിങ്ങളുടെ ഇമെയിൽ വിലാസത്തിൽനിന്ന് ഏത് കംപ്യൂട്ടറിലും എപ്പോഴും ലഭ്യമാകുന്ന സാങ്കേതിക മികവ്.

 

ബ്രാഹ്മണമതത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളായി കരുതപ്പെടുന്ന നാലു വേദങ്ങളും (ഋഗ്‌വേദം, യജുർവേദം, സാമവേദം, അഥർവ വേദം) ഈ പുസ്‌തകത്തിൽ പഠനവിധേയമാവുന്നു.


സഹസ്രാബ്ദങ്ങൾക്കു മുന്പ് ജീവിച്ചിരുന്ന പ്രാകൃത മനുഷ്യന്റെ വിശ്വാസങ്ങളും ചിന്താധാരകളും മായിക ഭ്രമങ്ങളും ഭയവുമെല്ലാം വേദങ്ങളിൽ പ്രസ്‌പഷ്ടമാണ്.

 

അന്ധവിശ്വാസങ്ങൾ പരത്തുകയും, ബ്രാഹ്മണ മേധാവിത്വം സ്ഥാപിക്കുകയും, അപക്വചിന്തയ്‌ക്ക്‌ ആധികാരികതയുടെ ഭാവം നൽകുകയും, കിരാതമായ വിശ്വാസാചാരങ്ങൾ അവതരിപ്പിക്കുകയും ചെയ്ത വേദങ്ങൾ ചൂഷണത്തിലധിഷ്ഠിതമായ സാമൂഹ്യവ്യവസ്ഥയ്‌ക്ക്  വഴിതെളിച്ചതെങ്ങനെയെന്ന് ഈ പുസ്തകം വിലയിരുത്തുന്നു. ഇന്നത്തെ സാമൂഹ്യജീവിതം വേദസ്‌ക്കാരത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കണമെന്ന യാഥാസ്ഥിതികരുടെ ആവശ്യം അപകടകരമാകുന്നതെങ്ങനെ എന്ന് ഈ പുസ്തകത്തിൽ സനൽ ഇടമറുക് വിശദീകരിക്കുന്നു.

 

കൃത്യമായ ഉദ്ധരണികൾ, റഫറൻസുകൾ. ലളിതമായ പ്രതിപാദനം. 

 

വേദങ്ങളെക്കുറിച്ച് ലഭിക്കാവുന്ന ഏറ്റവും ആധികാരികമായ പുസ്‌തകം. 

eBook: വേദങ്ങൾ ഒരു വിമർശന പഠനം (സനൽ ഇടമറുക്)

€6.00Price
  • പുസ്‌തകം ഓർഡർ ചെയ്‌ത്‌ അടുത്ത 24 മണിക്കൂറിനുള്ളിൽ താങ്കളുടെ ഇമെയിൽ വിലാസത്തിൽ മെയിലായി പുസ്‌തകത്തിന്റെ  ലിങ്ക്  എത്തിച്ചേരും. 

     

    അതിൽ താങ്കളുടെ ഇമെയിൽ അഡ്രസ്സ് രേഖപ്പെടുത്തുന്പോൾ ലഭിക്കുന്ന നന്പർ രേഖപ്പെടുത്തുന്നതോടെ എൻക്രിപ്റ്റ് ചെയ്‌ത ഇ-ബുക്ക് താങ്കൾക്ക് ലഭിക്കും. 

    പുസ്‌തകം താങ്കളുടെ കംപ്യൂട്ടറിലോ സ്‍മാർട്ട് ഫോണിലോ തുറന്നു കഴിഞ്ഞാൽ ഇന്റർനെറ്റ് കണക്‌ഷൻ ഇല്ലാതെയും പുസ്‌തകം വായിക്കാം.

     

    താങ്കളുടെ ഇമെയിൽ വിലാസത്തിൽനിന്ന് മറ്റു കംപ്യൂട്ടറിലോ സ്‍മാർട്ട് ഫോണിലോ ടാബിലോ ഈ പുസ്‌തകത്തിന്റെ ഫയൽ താങ്കൾക്ക് തുറക്കാൻ കഴിയും.

     

    പുസ്‌തകത്തിന്റെ ലിങ്ക് അടുത്ത 24 മണിക്കൂറിനുള്ളിൽ കിട്ടുന്നില്ലെങ്കിൽ, അല്ലെങ്കിൽ ലിങ്ക് തുറക്കാൻ ബുദ്ധിമുട്ട് നേരിട്ടാൽ, സദയം indianatheist@gmail.com എന്ന വിലാസത്തിൽ ഇമെയിൽ വഴിയോ, +91-9711188940 എന്ന മൊബൈൽ നന്പറിൽ മെസ്സേജ്‌ ആയോ അറിയിക്കുക.