Search


വൃക്ക തകരാറിലാക്കുന്ന ഒറ്റമൂലികൾ
ഒറ്റമൂലി പ്രയോഗം മൂലം വൃക്ക, കരൾ, എന്നിവയ്ക്ക് ഉണ്ടാവുന്ന പരിക്കുകൾ ഉടനെ തിരിച്ചറിഞ്ഞു കൊള്ളണമെന്നില്ല. ഏറെ കാലത്തിനു ശേഷം സ്വന്തം ആന്തരാവയവത്തിനുണ്ടായ നാശമോ തകരാറുകളോ കണ്ടെത്തുമ്പോൾ അതിൻറെ കാരണം സേവിച്ച ഒറ്റമൂലിയെന്ന് അംഗീകരിക്കാനും കഴിഞ്ഞെന്നു വരില്ല.

ഡോ. വേണു തോന്നയ്ക്കൽ
2 min read


ഇവിടെയാണ് ഓർമ്മകൾ മുങ്ങി മരിച്ചത്
നാം മറവിയുടെ ഗുണഭോക്താക്കളാണ്. ഹൃദയം തപിക്കുന്ന ദുരന്തം പേറുന്ന ഓർമ്മകൾ. ഉറക്കം കെടുത്തുന്ന ദിനരാത്രങ്ങൾ. ദുഃഖത്തിന്റെ കനലുകളിൽ നമ്മെ തഴുകിയുറക്കുന്ന നല്ലൊരു സുഹൃത്താണ് മറവി. പ്രിയപ്പെട്ടവരുടെ അകൽച്ച, വിശ്വസ്തരുടെ ചതി, ഒരു പാത്രത്തിൽ ഉണ്ടുറങ്ങിയവരുടെ വേർപാട്, ഒക്കെയും നമ്മുടെ ശരീരത്തെയും മനസ്സിനെയും രാപകൽ അലട്ടുമ്പോൾ മറവി ഒരു അനുഗ്രഹമായെത്തി നിത്യ നിമിഷങ്ങളിൽ സമാധാനം ചൊരിയുന്നു.

ഡോ. വേണു തോന്നയ്ക്കൽ
3 min read


പൂപ്പൽ പിടിച്ച തേങ്ങ മുറി
ആസ്പർജില്ലസ് ഫ്ലാവസ് അഫ്ലടോക്സിൻ (aflatoxin) എന്ന അതി മാരകമായ ജൈവ വിഷം (toxin) ഉൽപാദിപ്പിക്കുന്നു. ഈ വിഷം അതിശക്തമായ ഒരു അർബുദകാരിയാണ് (carcinogenic). അഫ്ലടോക്സിൻ കരളിനെ ബാധിക്കുന്ന വിഷമാണ്. കരളിനെ ക്രമേണ നശിപ്പിക്കുന്നു. മാത്രമല്ല അത് ഒരു ജനിതക വിഷം കൂടിയാണ്. പച്ച നിറത്തോടു കൂടിയ തിളങ്ങുന്ന മഞ്ഞ നിറമുള്ള പൂപ്പലുകൾ പിടിച്ച ഭക്ഷണ പദാർത്ഥങ്ങൾ കഴിവതും ഒഴിവാക്കുക.

ഡോ. വേണു തോന്നയ്ക്കൽ
3 min read


ശാസ്ത്രത്തിന്റെ വിജയം: സ്പേസ് എക്സ് റോക്കറ്റ് വിജയകരമായി തിരിച്ചെത്തി
അമേരിക്കൻ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് റോക്കറ്റ് വിജയകരമായി ഭൂമിയിലേക്കു തിരിച്ചിറക്കിയത് ആധുനിക ശാസ്ത്രത്തിന്റെ ഒരു ഉത്സവ നിമിഷമാണ്. ഇത് ഒരു സാങ്കേതിക വിജയം മാത്രമല്ല. മനുഷ്യ ബുദ്ധിയുടെയും കഠിനാധ്വാനത്തിന്റെയും വിജയമാണ്.

അപർണ തെക്കേതിൽ
2 min read


നരിച്ചീറുകൾക്ക് ഇനിയും പറക്കാം
പനി, തലവേദന, ചുമ, ഓക്കാനം, ഛർദ്ദി, വയറു വേദന തുടങ്ങിയ പ്രാഥമിക ലക്ഷണങ്ങളോടെയാണ് രോഗാരംഭം. അപൂർവം ചില രോഗികളിൽ രോഗ ലക്ഷണങ്ങൾ പ്രകടമാവാൻ മാസങ്ങളോ വർഷങ്ങളോ എടുത്തു എന്നും വരാം. ഒരു രോഗിയിൽ ഇപ്പറഞ്ഞ രോഗ ലക്ഷണങ്ങൾ മുഴുവനും കാണണമെന്നില്ല. രോഗ ലക്ഷണങ്ങൾ ഏറിയും കുറഞ്ഞുമിരിക്കും.

ഡോ. വേണു തോന്നയ്ക്കൽ
5 min read
%20(400%20x%20100%20px)%20(1).png)